ചന്ദ്രശേഖർ റാവു - ഉവൈസി സഖ്യം തുടരും
12:52 AM Feb 21, 2019 | Deepika.com
ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ മത്സരിക്കുന്ന എംഐഎം തലവൻ അസാസുദീൻ ഉവൈസിക്കു പിന്തുണ നല്കാൻ ടിആർഎസ് തീരുമാനിച്ചു. തെലുങ്കാനയിലെ മറ്റു 16 മണ്ഡലങ്ങളിൽ ഉവൈസിയുടെ പിന്തുണ ടിആർഎസ് തേടും. നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ സഖ്യമുണ്ടായിരുന്നു. ഹൈദരാബാദിലെ എട്ടു മണ്ഡലങ്ങളിൽ എംഐഎമ്മിനെതിരേ ദുർബല സ്ഥാനാർഥികളെയായിരുന്നു ടിആർഎസ് മത്സരിപ്പിച്ചത്. തെലുങ്കാനയിലെ മറ്റിടങ്ങളിൽ ടിആർഎസ് സ്ഥാനാർഥികൾക്കുവേണ്ടി ഉവൈസി പ്രചാരണത്തിനിറങ്ങുകയും ചെയ്തു.