എകെജി ഭവനിലേക്ക് എൻഎസ്യു മാർച്ച്
12:26 AM Feb 20, 2019 | Deepika.com
ന്യൂഡൽഹി: കാസർഗോഡ് രണ്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് എൻഎസ്യുവിന്റെ നേതൃത്വത്തിൽ സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്കു മാർച്ച് നടത്തി. എകെജി ഭവന്റെ പരിസരത്ത് ബാരിക്കേഡ് ഉയർത്തി പോലീസ് മാർച്ച് തടഞ്ഞു. മാർച്ചിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. എൻഎസ്യു ദേശീയ പ്രസിഡന്റ് നീരജ് കുന്ദന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ യൂത്ത് കോണ്ഗ്രസ്, ഡൽഹിയിലെ സൗത്ത് ഇന്ത്യൻ കോണ്ഗ്രസ് സെൽ പ്രവർത്തകർ പങ്കെടുത്തു.