ന്യൂഡൽഹി: തന്നിൽനിന്ന് അദ്ഭുതങ്ങൾ പ്രതീക്ഷിക്കരുതെന്നും ബൂത്ത് തലം മുതൽ സംഘടനയെ ശക്തമാക്കണമെന്നും ബുന്ദേൽഖണ്ഡ് മേഖലയിലെ കോൺഗ്രസ് പ്രവർത്തകരോട് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തകരുടെ പിന്തുണ ആവശ്യമാണെന്നും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു. ഝാൻസി-ലളിത്പുർ, ജലൗൻ, ബന്ദ, ഹമീർപുർ എന്നീ ലോക്സഭാ മണ്ഡലങ്ങളാണു ബുന്ദേൽഖണ്ഡ് മേഖലയിലുള്ളത്.
എന്നിൽനിന്ന് അദ്ഭുതങ്ങൾ പ്രതീക്ഷിക്കരുത്, ബൂത്ത്തലം മുതൽ സംഘടനയെ ശക്തമാക്കൂ -പ്രിയങ്ക ഗാന്ധി.
01:00 AM Feb 19, 2019 | Deepika.com