യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകത്തിനു പിന്നിൽ സിപിഎം ഗൂഡാലോചന: ഉമ്മൻ ചാണ്ടി
12:42 AM Feb 19, 2019 | Deepika.com
ന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ സിപിഎമ്മിന്റെ ഗൂഡാലോചനയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു. ഭരണസ്വാധീനം ഉപയോഗിച്ചാലും യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. പ്രവർത്തകരുടെ വികാരം മാനിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും ഉമ്മൻ ചാണ്ടി ചോദ്യത്തിനു മറുപടി നൽകി.