കൃഷ്ണനഗർ: പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് എംഎൽഎ സത്യജിത് ബിശ്വാസിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. അഭിജിത് പുൻഡരി എന്നയാളാണ് രാധാമോഹൻപുർ റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലായത്.
ഫെബ്രുവരി ഒന്പതിനായിരുന്നു സത്യജിത് ബിശ്വാസ് വെടിയേറ്റു കൊല്ലപ്പെട്ടത്. കേസിൽ ഇതോടെ അഞ്ചു പേർ കസ്റ്റഡിയിലായി. മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ മുകുൾ റോയിയെ കേസിൽ പ്രതിചേർത്തിട്ടുണ്ട്.
തൃണമൂൽ എംഎൽഎയുടെ കൊലപാതകം: മുഖ്യപ്രതി അറസ്റ്റിൽ
12:42 AM Feb 19, 2019 | Deepika.com