ലക്നോ: അസാധാരണ സംഭവങ്ങൾക്കാണ് ഇന്നലെ ഉത്തർപ്രദേശ് നിയമസഭ സാക്ഷിയായത്. തന്റെ പത്തു ലക്ഷം രൂപ കൊള്ളയടിച്ചെന്നും ആത്മഹത്യയുടെ വക്കിലാണെന്നും സമാജ്വാദി പാർട്ടി നേതാവ് കൽപനാഥ് പാസ്വാൻ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ സഭ അക്ഷരാർഥത്തിൽ ഞെട്ടി.
അസംഗഡിലെ മെഹ്നഗർ മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ് കൽപനാഥ് പാസ്വാൻ. സഭയിൽ കൂപ്പുകൈകളോടെയാണു ഞാൻ പറയുന്നത്. എനിക്ക് നീതി ലഭിച്ചില്ലെങ്കിൽ ഞാൻ എവിടെപ്പോകും. ഞാൻ മരിക്കും. ഞാനൊരു ദരിദ്രനാണ്. കവർച്ച ചെയ്യപ്പെട്ട പണം തിരിച്ചുകിട്ടിയില്ലെങ്കിൽ ജീവനൊടുക്കും: കൽപനാഥ് പറഞ്ഞു. അസംഗഡിലെ ഹോട്ടലിൽവച്ചാണ് പണം നഷ്ടമായത്. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കൽപനാഥ് പറഞ്ഞപ്പോൾ അതേക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും നീതി ഉറപ്പാക്കുമെന്നും പാർലമെന്ററികാര്യ മന്ത്രി സുരേഷ് കുമാർ ഖന്ന പറഞ്ഞു.
തന്റെ പത്തു ലക്ഷംരൂപ കൊള്ളയടിച്ചെന്ന് സമാജ്വാദി പാർട്ടി നേതാവ് നിയമസഭയിൽ
12:42 AM Feb 19, 2019 | Deepika.com