സൈനികർക്കു വിമാനയാത്ര നിഷേധിച്ചെന്ന വാർത്ത തള്ളി ആഭ്യന്തര മന്ത്രാലയം
12:54 AM Feb 18, 2019 | Deepika.com
ന്യൂഡൽഹി: സിആർപിഎഫ് ജവാന്മാർക്ക് വിമാനയാത്ര നിഷേധിച്ചെന്ന വാർത്ത തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് ജവാന്മാരെ വിമാനത്തിൽ കൊണ്ടു പോകണമെന്ന അപേക്ഷ ആഭ്യന്തര മന്ത്രാലയം നിരസിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കാഷ്മീരിൽ റോഡ്മാർഗമുള്ള പാരാമിലിട്ടറി സൈനികവ്യൂഹ നീക്കം തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.