ജയ്പുർ: പുൽവാമയിൽ നാൽപ്പതിലേറെ സൈനികരെ കൊലപ്പെടുത്തിയ ഭീകരാക്രമണം ആഘോഷിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസി(നിംസ്)ലെ നാലു വിദ്യാർഥിനികൾക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തു. രണ്ടാം വർഷ പാരാമെഡിക്കൽ വിദ്യാർഥിനികളായ തൽവീൻ മൻസൂർ, ഇഖ്റ, സോഹ്റ നസീർ, ഉസ്മ നസീർ എന്നിവർക്കെതിരേയാണു കേസ്്. ഇവരെ യൂണിവേഴ്സിറ്റി അധികൃതർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ ഇവർ വാട്സ് ആപ്പിലൂടെയാണു പ്രചരിപ്പിച്ചത്.
ട്വിറ്ററിലൂടെ ദേശദ്രോഹം പ്രചരിപ്പിച്ചതിന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ കാഷ്മീരി വിദ്യാർഥിയെ കഴിഞ്ഞദിവസം വാഴ്സിറ്റി അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.
നാലു കാഷ്മീരി വിദ്യാർഥിനികൾക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസ്
12:54 AM Feb 18, 2019 | Deepika.com