ഡെറാഡൂൺ: പുൽവാമയിലെ ഭീകരാക്രമണത്തെ പിന്തുണച്ച് സൈനികർക്കെതിരേ ഫേസ്ബുക്കിൽ പോസ്റ്റിട്ട കാഷ്മീരിലെ സ്വകാര്യ കോളജുകളിലെ രണ്ടു വിദ്യാർഥികളെ പുറത്താക്കി.
സ്വകാര്യ മെഡിക്കൽ കോളജിലെ റേഡിയോളജി ഒന്നാം വർഷ വിദ്യാർഥിയെയും എൻജിനിയറിംഗ് കോളജ് വിദ്യാർഥിയെയുമാണ് പുറത്താക്കിയത്.""ഇന്ന് ശരിയായ പബ്ജി (പിയുബിജി) നടന്നു ''എന്നായിരുന്നു മെഡിക്കൽ വിദ്യാർഥിയുടെ പോസ്റ്റ്. അജ്ഞാതസ്ഥലത്ത് എത്തപ്പെടുന്ന സൈനികർ ജീവൻ രക്ഷിക്കാൻ യുദ്ധം ചെയ്യുന്ന ഓൺലൈൻ ഗെയിമാണ് പബ്ജി. ഇതേത്തുടർന്ന് നിരവധി സംഘടനകൾ കോളജിനു മുന്നിൽ പ്രതിഷേധവുമായി എത്തി. കാരണംകാണിക്കൽ നോട്ടീസ് നല്കിയതിനു ശേഷമാണ് വിദ്യാർഥിയെ യൂണിവേഴ്സിറ്റി രജിസ്ട്രാർ പുറത്താക്കിയത്.
നന്ദ കി ചൗക്കിൽ സ്വകാര്യ എൻജിനിയറിംഗ് കോളജിലെ വിദ്യാർഥി മുസെയ്ൽ ഹാപ്പി വാലന്റൈൻസ് ഡേ ടു 42 സിആർപിഎഫ് എന്ന് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത് ആക്രമണം നടന്ന് മിനിറ്റുകൾക്കുള്ളിലാണ്. പോസ്റ്റ് വൈറലായതോടെ വിദ്യാർഥിയെ പുറത്താക്കിയതായി എൻജിനിയറിംഗ് കോളജ് അധികൃതർ അറിയിച്ചു.
ഫേസ്ബുക്കിലൂടെ സൈനികരെ പരിഹസിച്ച വിദ്യാർഥികളെ പുറത്താക്കി
12:53 AM Feb 17, 2019 | Deepika.com