ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജനങ്ങളും രാജ്യത്തോടൊപ്പം നിൽക്കണമെന്നും രാജ്യത്തിന്റെ സുരക്ഷയും സാമുദായിക സൗഹാർദവും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിളിച്ചു ചേർത്ത സർവകക്ഷി നേതാക്കൻമാരുടെ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം മറന്ന് ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്.
കാഷ്മീരിൽ സമാധാനം പുന:സ്ഥാപിക്കേണ്ടതു രാജ്യസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം മറന്ന് ഒന്നിക്കണം: കുഞ്ഞാലിക്കുട്ടി എംപി
12:53 AM Feb 17, 2019 | Deepika.com