കനത്ത വില നൽകേണ്ടിവരും: പ്രധാനമന്ത്രി

12:31 AM Feb 16, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ തീ​ർ​ച്ച​യാ​യും അ​തി​നു​ള്ള ശി​ക്ഷ അ​നു​ഭ​വി​ക്കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രും.പാ​ക്കി​സ്ഥാ​ന് ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കും. ന​ട​പ​ടി​യെ​ടു​ക്കാ​ൻ സൈ​ന്യ​ത്തി​നു പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ന​മ്മു​ടെ സൈ​ന്യം ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കും. രാ​ജ്യ​ത്തെ ഓ​രോ പൗരന്‍റെയും ര​ക്തം തി​ള​യ്ക്കു​ന്ന​ത് അ​വ​ർ​ക്ക് ബോ​ധ്യ​മു​ണ്ട് -മോദി പറഞ്ഞു.

ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് അ​യൽരാ ജ്യം ക​ട​ന്നു​പോ​കു​ന്ന​ത്. പി​ച്ച​ച്ച​ട്ടി​യു​മാ​യി ക​റ​ങ്ങു​ന്ന അവർക്ക് ലോ​കരാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഒ​രു സ​ഹാ​യ​വും ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കാബി നറ്റ് കമ്മിറ്റി യുടെ യോഗത്തിനു ശേഷമാണു മോദി ഇതുപറ ഞ്ഞത്.