സൈന്യത്തിനും സർക്കാരിനും ഒപ്പം: രാഹുൽ

12:31 AM Feb 16, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ത​ക​ർ​ക്കാ​നും ഭി​ന്നി​പ്പി​ക്കാ​നും ഒ​രു ശ​ക്തി​ക്കും ക​ഴി​യി​ല്ലെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഭീ​ക​ര​രെ നേ​രി​ടു​ന്ന​തി​ൽ സൈ​ന്യ​ത്തി​നും സ​ർ​ക്കാ​രി​നും ഒപ്പമാ ണെന്നു പ​റ​ഞ്ഞ രാ​ഹു​ൽ, ഈ ​ദു​ര​ന്ത സ​മ​യ​ത്ത് സ​ർ​ക്കാ​രി​നും ജ​വാ​ന്മാ​ർ​ക്കും എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​കയാണെന്നും അ​റി​യി​ച്ചു. ഇ​പ്പോ​ൾ രാഷ്‌ട്രീയവി​മ​ർ​ശ​നം ഉ​ന്ന​യി​ക്കാ​നു​ള്ള സ​മ​യ​മ​ല്ലെ​ന്നും താ​നും ത​ന്‍റെ പാ​ർ​ട്ടി​യും കു​റ​ച്ചു ദി​വ​സം മ​റ്റു ച​ർ​ച്ച​ക​ളി​ലേ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ്, മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ എ.​കെ. ആ​ന്‍റ​ണി, ഗു​ലാം​ന​ബി ആ​സാ​ദ് എ​ന്നി​വ​ർ​ക്കൊ​പ്പം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പു​ൽ​വാ​മ​ ആ​ക്ര​മ​ണം രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​വി​നു നേരേ​യാ​ണു​ണ്ടാ​യ​ത്. രാ​ജ്യ​ത്തെ ത​ക​ർ​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. ഒ​രു ശ​ക്തി​ക്കും, ഒ​രു വെ​റു​പ്പി​നും വി​ദ്വേ​ഷ​ത്തി​നും ന​മ്മു​ടെ രാ​ജ്യം വ​ള​ർ​ത്തി​യെ​ടു​ത്ത സ്നേ​ഹത്തെയും സ​ഹാ​നു​ഭൂ​തി​യെ​യും ത​ക​ർ​ക്കാ​നാ​വി​ല്ല. ഇ​ത് ദുഃ​ഖ​ത്തി​ന്‍റെ​യും വി​ലാ​പ​ത്തി​ന്‍റെ​യും സ​മ​യ​മാ​ണ്. അ​വ​രെ ബ​ഹു​മാ​നി​ക്കാ​നു​ള്ള സ​മ​യ​മാണ്: രാഹുൽ പറഞ്ഞു.