ജമ്മു: ഭീകരാക്രമണത്തിനെതിരേ ജമ്മുകാഷ്മീരിൽ പലയിടത്തും ശക്തമായ പ്രതിഷേധം. അക്രമങ്ങളെ തുടർന്നു ജമ്മു നഗരത്തിൽ കർഫ്യു പ്രഖ്യാപിച്ചു. സൈന്യം ജമ്മുവിൽ ഫ്ളാഗ്മാർച്ച് നടത്തുകയും ചെയ്തു. കർഫ്യു പ്രഖ്യാപിച്ചിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയാറായില്ലെന്നു ജമ്മു ഡെപ്യുട്ടി കമ്മീഷണർ രമേശ് കുമാർ പറഞ്ഞു.
പാക്കിസ്ഥാനെതിരേയും ഭീകരർക്കെതിരേയും മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാർ നിരവധിയിടങ്ങളിൽ ടയറുകൾ കത്തിച്ച് ഗതാഗതം തടസപ്പെടുത്തി. ബജ്റംഗ്ദൾ, ശിവസേന, ദോഗ്ര ഫ്രണ്ട് തുടങ്ങിയ സംഘടനകൾ മെഴുകുതിരി പ്രദക്ഷിണം നടത്തി പ്രതിഷേധം അറിയിച്ചു.
പാക്കിസ്ഥാനെതിരേ പ്രതിഷേധം ശക്തം; ജമ്മുവിൽ നിരോധനാജ്ഞ
12:30 AM Feb 16, 2019 | Deepika.com