ലക്നോ: കാഷ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 പേരിൽ 12 യുപി സ്വദേശികൾ. അവ്ധേഷ് കുമാർ യാദ്, പങ്കജ്കുമാർ ത്രിപാഠി, അമിത്കുമാർ, പ്രദീപ്കുമാർ, വിജയ്കുമാർ മൗര്യ, രാം വജീൽ, മഹേഷ്കുമാർ, രമേഷ്കുമാർ യാദവ്, കൗശൽകുമാർ റാവത്ത്, പ്രദീപ് സിംഗ്, ശ്യാം ബാബു, അജിത്കുമാർ ആസാദ് എന്നിവരാണു വീരമൃത്യു വരിച്ച യുപിക്കാരായ സിആർപിഎഫ് ജവാന്മാർ.
ഇവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
പുൽവാമയിൽ വീരമൃത്യു വരിച്ചതിൽ 12 യുപിക്കാർ
12:30 AM Feb 16, 2019 | Deepika.com