ന്യൂഡൽഹി: പുൽവാമ ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് ഇന്ത്യ ആരോപിച്ചു. വിദേശമന്ത്രാലയം രാത്രി പുറപ്പെടുവിച്ച പ്രസ്താവനയിലാണിത്. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷ് ഇ മുഹമ്മദാണ് ഭീകരാക്രമണം നടത്തിയതെന്നു മന്ത്രാലയം കുറ്റപ്പെടുത്തി. സുരക്ഷാകാര്യങ്ങൾക്കായുള്ള കേന്ദ്രകാബിനറ്റ് സമിതി (സിസിഎസ്) ഇന്നു രാവിലെ യോഗം ചേരും.
ഭീകരാക്രമണങ്ങൾ തടയുന്നതിൽ മോദിസർക്കാർ പരാജയപ്പെട്ടെന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനെന്ന് ഇന്ത്യ
01:42 AM Feb 15, 2019 | Deepika.com