ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി. സീറ്റ് ചോദിക്കാൻ ഘടകകക്ഷികൾക്ക് അവകാശമുണ്ടെന്നും യുഡിഎഫിൽ അതെല്ലാം രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎയായ താൻ മത്സരിക്കേണ്ട പ്രത്യേക സാഹചര്യം നിലവിലില്ല. കഴിവും അർഹതയുമുള്ള നിരവധി പേർ കോണ്‍ഗ്രസ് പാർട്ടിയിലുണ്ട്.
കോണ്‍ഗ്രസിൽ ഏതു വിഷയത്തിലും അന്തിമവാക്ക് ഹൈക്കമാൻഡിന്റേതാണ്. ഹൈക്കമാൻഡ് പറഞ്ഞാൽ എല്ലാവരും അനുസരിക്കും. പക്ഷേ ലോക്സഭയിലേക്ക് മൽസരിക്കാൻ ഹൈക്കമാൻഡ് പറയുമെന്ന് കരുതുന്നില്ലെന്നും ഉമ്മൻ ചാണ്ടി സൂചന നൽകി.
ലോക്സഭയിലേക്കില്ലെന്ന് ഉമ്മൻ ചാണ്ടി
01:02 AM Feb 15, 2019 | Deepika.com