ലക്നോ: യുപിയിലെ ബിജെപി എംഎൽഎ അവതാർ സിംഗ് ഭദാന കോണ്‍ഗ്രസിൽ ചേർന്നു.
മീരാപുർ മണ്ഡലത്തെയാണു ഭദാന പ്രതിനിധീകരിക്കുന്ന്ത്. 2017ലാണ്ഭദാന ബിജെപിയിൽ ചേർന്നത്. ഹരിയാനയിലെ ഫരീദാബാദിൽനിന്നു മൂന്നു തവണയും യുപിയിലെ മീററ്റിൽനിന്നു ഒരു തവണയും ഭദാന ലോക്സഭാംഗമായിട്ടുണ്ട്.
മുൻ മന്ത്രി രാംലാൽ രാഹിയും കോൺഗ്രസിൽ ചേർന്നു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഇരുവരും കോൺഗ്രസിൽ അംഗത്വമെടുത്തത്.
യുപിയിലെ ബിജെപി എംഎൽഎ കോണ്‍ഗ്രസിൽ ചേർന്നു
01:02 AM Feb 15, 2019 | Deepika.com