എംഎൽഎയുടെ വസതി ആക്രമിച്ച സംഭവം: ഗവർണർക്കു പരാതി നല്കി

01:02 AM Feb 15, 2019 | Deepika.com
ബം​​​​ഗ​​​​ളൂ​​​​രു: ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ പ്രീ​​​​തം ഗൗ​​​​ഡ​​​​യു​​​​ടെ ഹ​​​​സ​​​​നി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലേ​​​​ക്ക് ജെ​​​​ഡി​​​​എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ക​​​​ല്ലെ​​​​റി​​​​ഞ്ഞ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഇ​​​ന്ന​​​ലെ രാ​​​​ജ്ഭ​​​​വ​​​​ൻ മാ​​​​ർ​​​​ച്ച് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ ബി.​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​ഗ​​​​വ​​​​ർ​​​​ണ​​​​ർ വാ​​​​ജു​​​​ഭാ​​​​യി വാ​​​​ല​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് പ​​​​രാ​​​​തി ന​​​​ല​​​​കി.

സം​​​​സ്ഥാ​​​​ന​​​​ത്തു ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന നി​​​​ല ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യെ​​​​ന്നു പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ജെ​​​​ഡി​​​​എ​​​​സ്- കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ന്നെ​​​​ന്നു പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഓ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ്രീ​​​​തം ഗൗ​​​​ഡ​​​​യു​​​​ടെ പേ​​​​രു​​​​ണ്ടെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം.

ക​​​​ല്ലേ​​​​റി​​​​ൽ ഒ​​​​രു ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ന്‍റെ ത​​​​ല​​​​യ്ക്കു പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ല​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ന്ന​​​​ലെ ബി​​​​ജെ​​​​പി പ്ര​​​​തി​​​​ഷേ​​​​ധ യോ​​​​ഗ​​​​ങ്ങ​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു.