ഗാന്ധിനഗർ: പ്രണയദിനത്തിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു പ്രവർത്തകയുടെ ചുംബനം. ഗുജറാത്തിലെ വൽസാദിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണു സംഭവം.
നിരവധി സ്ത്രീകൾ രാഹുലിനെ ഹാരമണിയിക്കാനായി കാത്തിരിക്കുന്നതിനിടയിലാണ് കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പ്രവർത്തക അദ്ദേഹത്തെ വാത്സല്യത്തോടെ ചുംബിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പ്രണയദിനത്തിൽ രാഹുലിനു പ്രവർത്തകയുടെ സ്നേഹചുംബനം
12:34 AM Feb 15, 2019 | Deepika.com