ലക്നോ: ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിലേക്ക് കോണ്‍ഗ്രസ് അടുക്കുന്നതിനെ പ്രതിരോധിച്ച് മായാവതി. കോണ്‍ഗ്രസിനെ രൂക്ഷമായി ആക്രമിച്ച് ഇന്ന് ബിഎസ്പി നേതാവ് രംഗത്തെത്തി. മുസ്ലിംങ്ങൾക്കും പശുവിനെ കൊല്ലുന്നവർക്കും എതിരായി ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കുന്ന ബിജെപിയെ പോലെയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സർക്കാരുമെന്ന് മായവതി പറഞ്ഞു.
രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബിജെപിയുടെ യുപി സർക്കാർ അലിഗഡ് മുസ്ലിം സർവകലാശാലയിലെ 14 വിദ്യാർഥികളെ പിടികൂടി. മധ്യപ്രദേശിൽ പശുവിനെ കൊന്നവർക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി. രണ്ട ും ഭരണകൂട ഭീകരതയ്ക്കു ഉദാഹരണവും അപലപനീയവുമാണെന്നും മായാവതി പറഞ്ഞു.
കോണ്‍ഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസമില്ലെന്നു മായാവതി
12:34 AM Feb 15, 2019 | Deepika.com