ന്യൂഡൽഹി: വാഹനപ്രേമികൾ ഏറെ കാത്തിരുന്ന എക്സ്യുവി 300 വിപണിയിൽ. പെട്രോൾ പതിപ്പിന് 7.90 ലക്ഷം രൂപ മുതലും ഡീസൽ പതിപ്പിന് 8.49 ലക്ഷം രൂപ മുതലുമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുതിയ എസ്യുവി മോഡലിന്റെ വില ആരംഭിക്കുന്നത്.
ചീറ്റയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള ഡിസൈനാണ് വാഹനത്തിന്. കൂടാതെ മികച്ച ഡ്രൈവിംഗ് പെർഫോർമൻസും മികച്ച സുരക്ഷാഫീച്ചറുകളും പ്രത്യേകതയാണ്. സെഗ്മെന്റിൽത്തന്നെ ആദ്യം എന്ന രീതിയിൽ ഹൈ-ടെക്ക് ഫീച്ചറുകളും വാഹനത്തിലുണ്ട്.
പെട്രോൾ, ഡീസൽ എൻജിനുകളിൽ എത്തുന്ന എക്സ്യുവി 300 ആറ് മോണോടോൺ നിറങ്ങളിലും രണ്ട് ഡുവൽടോൺ നിറങ്ങളിലും ലഭ്യമാണ്.
മഹീന്ദ്ര എക്സ്യുവി 300 വിപണിയിൽ അവതരിപ്പിച്ചു
12:34 AM Feb 15, 2019 | Deepika.com