ഉത്തർപ്രദേശിൽ മഹാൻ ദളുമായി കോൺഗ്രസ് സഖ്യം
01:34 AM Feb 14, 2019 | Deepika.com
ലക്നോ: ഉത്തർപ്രദേശിൽ ഒബിസി വിഭാഗങ്ങളുടെ പ്രാദേശിക പാർട്ടിയായ മഹാൻ ദളും കോൺഗ്രസുമായി സഖ്യത്തിനു ധാരണയായി. കേശവ് ദേവ് മൗര്യ നേതൃത്വം നല്കുന്ന പാർട്ടിയാണു മഹാൻ ദൾ. എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു സഖ്യ പ്രഖ്യാപനം.