ചെന്നൈ: തമിഴ്നാട് പിസിസി അധ്യക്ഷനായി കെ.എസ്. അഴഗിരി ചുമതലയേറ്റു. തമിഴ്നാട്ടിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും വിജയിക്കുകയാണു ലക്ഷ്യമെന്ന് അഴഗിരി മാധ്യമപ്രവർത്തകരോടു പറഞ്ഞു. എസ്. തിരുനാവക്കരശിനു പകരമാണ് അഴഗിരിയെ നിയമിച്ചത്.
മുതിർന്ന നേതാവ് പി. ചിദംബരത്തിന്റെ താത്പര്യപ്രകാരമാണ് ഇദ്ദേഹത്തെ പിസിസി അധ്യക്ഷനാക്കിയത്. 2009 ലോക്സഭാ തെരഞ്ഞെടുപ്പിൽ അഴഗിരി കടലൂർ മണ്ഡലത്തിൽനിന്നു വിജയിച്ചിരുന്നു. എച്ച്. വസന്തകുമാർ, കെ. ജയകുമാർ, എം.കെ. വിഷ്ണുപ്രസാദ്, മയൂര ജയകുമാർ എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരുമായി നിയമിച്ചു.
തമിഴ്നാട് പിസിസി അധ്യക്ഷനായി കെ.എസ്. അഴഗിരി ചുമതലയേറ്റു
12:39 AM Feb 04, 2019 | Deepika.com