കേന്ദ്ര ബജറ്റ്: നികുതിഒഴിവു പരിധി മാറ്റിയില്ല; നികുതി റിബേറ്റ് കൂട്ടി

01:51 AM Feb 02, 2019 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: മൂ​​​ന്നു​​​കോ​​​ടി നി​​​കു​​​തി ദാ​​​യ​​​ക​​​ർ​​​ക്ക് ആ​​​ശ്വാ​​​സം. അ​​​വ​​​ർ ഇ​​​നി ആ​​​ദാ​​​യ​​​നി​​​കു​​​തി ന​​​ല്കേ​​​ണ്ട​​​തി​​​ല്ല.

നി​​​കു​​​തി ചു​​​മ​​​ത്താ​​​വു​​​ന്ന വ​​​രു​​​മാ​​​നം അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ വ​​​രെ ഉ​​​ള്ള​​​വ​​​ർ​​​ക്കു നി​​​കു​​​തി റി​​​ബേ​​​റ്റ് അ​​​നു​​​വ​​​ദി​​​ച്ച​​​തു വ​​​ഴി​​​യാ​​​ണ് ഇ​​​ത്. ഇ​​​തു​​​വ​​​ഴി ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 18,500 കോ​​​ടി രൂ​​​പ​​​യു​​​ടെ കു​​​റ​​​വ് ഉ​​​ണ്ടാ​​​കും.

ചില ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ ആ​​​ദാ​​​യ​​​നി​​​കു​​​തി​​​യു​​​ടെ ഒ​​​ഴി​​​വു​​​പ​​​രി​​​ധി ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടി​​​ല്ല. ഒ​​​ഴി​​​വു പ​​​രി​​​ധി ര​​​ണ്ട​​​ര​ ല​​​ക്ഷം രൂ​​​പ​​​യാ​​​യി തു​​​ട​​​രും. ര​​​ണ്ട​​​ര ല​​​ക്ഷം മു​​​ത​​​ൽ അ​​​ഞ്ചു ല​​​ക്ഷം വ​​​രെ​​​യു​​​ള്ള തു​​​ക​​​യു​​​ടെ നി​​​കു​​​തി​​​ക്കു റി​​​ബേ​​​റ്റ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തേ ഉ​​​ള്ളൂ. അ​​​ഞ്ചു​​​ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ൽ നി​​​കു​​​തി ബാ​​​ധ​​​ക വ​​​രു​​​മാ​​​ന​​​മു​​​ണ്ടെ​​​ങ്കി​​​ൽ ഈ ​​​സൗ​​​ജ​​​ന്യം കി​​​ട്ടി​​​ല്ല. അ​​​യാ​​​ൾ ര​​​ണ്ട​​​ര​ ല​​​ക്ഷം രൂ​​​പ മു​​​ത​​​ൽ ഉ​​​ള്ള തു​​​ക​​​യ്ക്കു നി​​​കു​​​തി ന​​​ല്ക​​​ണം.

സ്റ്റാ​​​ൻ​​​ഡാ​​​ർ​​​ഡ് ‌ഡി​​​ഡ​​​ക്‌​​​ഷ​​​ൻ

ശ​​​ന്പ​​​ള​​​വ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മാ​​​ണു സ്റ്റാ​​​ൻ​​​ഡാ​​​ർ​​​ഡ് ഡി​​​ഡ​​​ക്‌​​​ഷ​​​ൻ പു​​​നഃ​​​സ്ഥാ​​​പി​​​ച്ച​​​ത്. ഇ​​​ത്ത​​​വ​​​ണ അ​​​തു പ​​​തി​​​നാ​​​യി​​​രം രൂ​​​പ കൂ​​​ട്ടി 50,000 രൂ​​​പ​​​യാ​​​ക്കി.

80 സി ​​​പ്ര​​​കാ​​​രം വി​​​വി​​​ധ ചെ​​​ല​​​വു​​​ക​​​ളും നി​​​ക്ഷേ​​​പ​​​ങ്ങ​​​ളും വ​​​രു​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്നു കി​​​ഴി​​​ക്കാം. ഈ ​​​കി​​​ഴി​​​വ് ഒ​​​ന്ന​​​ര ​ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്. അ​​​തി​​​ന്‍റെ പ​​​രി​​​ധി​​​യും മാ​​​റ്റി​​​യി​​​ട്ടി​​​ല്ല.

റി​​​ബേ​​​റ്റ് വ്യ​​​വ​​​സ്ഥ

അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ നി​​​കു​​​തി​​​ബാ​​​ധ​​​ക​​​വ​​​രു​​​മാ​​​നം (ടാ​​​ക്സ​​​ബി​​​ൾ ഇ​​​ൻ​​​കം) ഉ​​​ള്ള​​​വ​​​ർ​​​ക്കു നി​​​ല​​​വി​​​ൽ 2500 രൂ​​​പ​​​യു​​​ടെ റി​​​ബേ​​​റ്റ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. 87 എ ​​​വ​​​കു​​​പ്പ് പ്ര​​​കാ​​​ര​​​മാ​​​ണി​​​ത്. ഇ​​​ന്ന​​​ലെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഫി​​​നാ​​​ൻ​​​സ് ബി​​​ൽ ഈ ​​​റി​​​ബേ​​​റ്റ് പ​​​ര​​​മാ​​​വ​​​ധി 12,500 രൂ​​​പ എ​​​ന്നാ​​​ക്കി. ഇ​​​തോ​​​ടെ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​യാ​​​ൾ​​​ക്കു വ​​​രു​​​ന്ന നി​​​കു​​​തി ബാ​​​ധ്യ​​​ത മു​​​ഴു​​​വ​​​ൻ (12,500 രൂ​​​പ) റി​​​ബേ​​​റ്റാ​​​യി ഒ​​​ഴി​​​വാ​​​ക്കാം. ര​​​ണ്ട​​​ര ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ൽ അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ വ​​​രെ അ​​​ഞ്ചു​​​ശ​​​ത​​​മാ​​​ന​​​മാ​​​ണു നി​​​കു​​​തി നി​​​ര​​​ക്ക്. 2017-ലാ​​​ണു മ​​​ന്ത്രി ജ​​​യ്റ്റി​​​ലി ഈ ​​​സ്‌​​​ലാ​​​ബി​​​ലെ നി​​​ര​​​ക്ക് പ​​​ത്തി​​​ൽ നി​​​ന്ന് അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ച​​​ത്.

നി​​​കു​​​തി നി​​​ര​​​ക്ക് ഇ​​​ങ്ങ​​​നെ

60 വ​​​യ​​​സി​​​ൽ താ​​​ഴെ ഉ​​​ള്ള​​​വ​​​ർ​​​ക്ക്
2,50,000 രൂ​​​പ വ​​​രെ നി​​​കു​​​തി ഇ​​​ല്ല
2,50,001-5,00,000 5%
5,00,001-10,00,000 20%
10,00,000 -നു ​​​മു​​​ക​​​ളി​​​ൽ 30%
60 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ 80 വ​​​യ​​​സ് വ​​​രെ
3,00,000 രൂ​​​പ വ​​​രെ നി​​​കു​​​തി​​​യി​​​ല്ല
3,00,001 -5,00,000 5%
5,00,001 - 10,00,000 20%
10,00,000 - നു ​​​മു​​​ക​​​ളി​​​ൽ 30%
ഏ​​​ൺ​​​പ​​​തു വ​​​യ​​​സ് മു​​​ത​​​ൽ
5,00,000 രൂ​​​പ വ​​​രെ നി​​​കു​​​തി ഇ​​​ല്ല.
5,00,001 -10,00,000 20%
10,00,000 -നു ​​​മു​​​ക​​​ളി​​​ൽ 30 %

നി​​​കു​​​തി ബാ​​​ധ​​​ക വ​​​രു​​​മാ​​​നം

ആ​​​ദാ​​​യ​​​നി​​​കു​​​തി നി​​​യ​​​മം 80 സി ​​​മു​​​ത​​​ൽ 80 യു ​​​വ​​​രെ​​​യു​​​ള്ള വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള തു​​​ക​​​ക​​​ൾ മൊ​​​ത്തം വ​​​രു​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്നു കി​​​ഴി​​​ച്ച​​​ശേ​​​ഷ​​​മു​​​ള്ള വ​​​രു​​​മാ​​​ന​​​മാ​​​ണ് നി​​​കു​​​തി ബാ​​​ധ​​​ക വ​​​രു​​​മാ​​​നം.