ന്യൂഡൽഹി: പുതിയ സിബിഐ തലവനെ കണ്ടെത്താൻ ചേർന്ന രണ്ടാമത്തെ യോഗവും തീരുമാനമാകാതെ പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ഒരു മണിക്കൂർ നീണ്ട യോഗത്തിൽ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരും പങ്കെടുത്തു. ജനുവരി 24നും സമിതി യോഗം ചേർന്നിരുന്നു.
സിബിഐക്ക് ഇടക്കാല ഡയറക്ടറെ നിയമിക്കുന്നതിന് എതിരാണെന്നും സ്ഥിരം തലവനെ നിയമിക്കണമെന്ന് ഇന്നലെ രാവിലെ സുപ്രീംകോടതി പറഞ്ഞിരുന്നു. അലോക് വർമയെ നീക്കിയതിനെത്തുടർന്ന് ജനുവരി പത്തു മുതൽ സിബിഐ തലവന്റെ പദവി ഒഴിഞ്ഞുകിടക്കുകയാണ്.
സിബിഐ തലവന്: രണ്ടാമത്തെ യോഗത്തിലും തീരുമാനമില്ല
01:23 AM Feb 02, 2019 | Deepika.com