വോട്ടിനു നല്കിയ പണം തിരികെ ചോദിക്കുന്ന ആളുടെ വീഡിയോ വൈറലായി
12:21 AM Feb 01, 2019 | Deepika.com
ഹൈദരാബാദ്: തെലുങ്കാനയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച ഭാര്യ പരാജയപ്പെട്ടതിനു പിന്നാലെ വോട്ടർമാർക്കു വിതരണം ചെയ്ത പണം ഭർത്താവ് ഭീഷണിപ്പെടുത്തി തിരികെ ചോദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഹൈദരാബാദിലെ ജാജിറെഡ്ഡിഗുഡം ഗ്രാമവാസിയായ പ്രഭാകർ എന്നയാളാണു നാട്ടുകാരോടു കയർത്തു സംസാരിക്കുന്നത്.