അതിർത്തിയിൽ ബിഎസ്എഫിന്റെ ജെസിബിക്കു നേരേ പാക് വെടിവയ്പ്
12:52 AM Jan 29, 2019 | Deepika.com
ജമ്മു: ജമ്മുവിലെ സാംബാ സെക്ടറിലെ അതിർത്തിയിൽ ബിഎസ്എഫിന്റെ ജെസിബിക്കുനേരേ പാക് വെടിവയ്പ്. ഇന്നലെ ഉച്ചയ്ക്കു 12.40 ഓടെയാണ് ചാന്ദ്ഡോൺ അതിർത്തി ഔട്ട് പോസ്റ്റിനു നേരേ അപ്പുറത്തുള്ള പപ്പു ചൗക്ക് ഒൗട്ട് പോസ്റ്റിൽനിന്നു വെടിവയ്പുണ്ടായതെന്നു ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഔട്ട് പോസ്റ്റിനു മുന്നിലെ വേലിക്കെട്ടിനു സമീപം ജോലി ചെയ്ത ജെസിബിക്കു നേരെയാണ് പാക് സേന രണ്ട് റൗണ്ട് വെടിയുതിർത്തത്. ബിഎസ്എഫ് തിരിച്ചടിച്ചു. പരിക്കുകളോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.