കോൺഗ്രസ് സഖ്യത്തിനു ജനതാദൾ നീക്കം

12:45 AM Jan 28, 2019 | Deepika.com
ബം​​​ഗ​​​ളൂ​​​രു: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി സ​​​ഖ്യ​​​ത്തി​​​നു സാ​​​ധ്യ​​​ത​​​തേ​​​ടി ജ​​​ന​​​താ​​​ദ​​​ൾ (എ​​​സ്). ഇ​​​തി​​​നാ​​​യി കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ഉ​​​ട​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്ന് ജ​​​ന​​​താ​​​ദ​​​ൾ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ച്ച്.​​​ഡി. ദേ​​​വ​​​ഗൗ​​​ഡ പ​​​റ​​​ഞ്ഞു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​രു​​​ക്ക​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ എം​​​എ​​​ൽ​​​എ​​​മാ​​​രും പാ​​​ർ‌​​​ട്ടി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് സ​​​ഖ്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ദേ​​​ഗ​​​ഗൗ​​​ഡ മ​​​ന​​​സ് തു​​​റ​​​ന്ന​​​ത്.

ധാ​​​ര​​​ണ​​​യാ​​​യ ശേ​​​ഷ​​​മേ പാ​​​ർ​​​ട്ടി​​​ക്ക് എ​​​ത്ര സീ​​​റ്റ് ല​​​ഭി​​​ക്കു​​​മെ​​​ന്നു അ​​​റി​​​യാ​​​നാ​​​കു. കേ​​​ന്ദ്ര​​​മ​​​ന്ത്രി ഡി.​​​വി. സ​​​ദാ​​​ന​​​ന്ദ​​​ഗൗ​​​ഡ​​​യു​​​ടെ മ​​​ണ്ഡ​​​ല​​​മാ​​​യ ബം​​​ഗ​​​ളൂ​​​രു നോ​​​ർ​​​ത്തി​​​ൽ നി​​​ന്ന് ജ​​​ന​​​വി​​​ധി തേ​​​ടു​​​മെ​​​ന്ന സൂ​​​ച​​​ന​​​യും മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ൽ​​​കി.

മ​​​ക​​​ൻ എ​​​ച്ച്.​​​ഡി.​ കു​​​മാ​​​ര​​​സ്വാ​​​മി കോ​​​ൺ​​​ഗ്ര​​​സ് പി​​​ന്തു​​​ണ​​​യോ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ദേ​​​വ​​​ഗൗ​​​ഡ​​​യു​​​ടെ നീ​​​ക്കം.