പെൺകരുത്തിൽ രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷം

12:45 AM Jan 28, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: വനിതകളുടെ ക​രു​ത്തി​ൽ ഇ​ന്ത്യ 70-ാം റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സേ​ന​ക​ളു​ടെ പ​രേ​ഡ് ന​യി​ച്ച് മ​ല​യാ​ളി അം​ബി​ക സു​ധാ​ക​ര​നും ഭാ​വ​ന ക​സ്തൂ​രി​യും ഖു​ശ്ബു ക​ൻ​വാ​റും ഭാ​വ​ന സി​യാ​ലും ധീ​ര​വ​നി​ത​ക​ളാ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ണ്ട് സി​റി​ൽ റാ​മ​ഫോ​സെ റിപ്പബ്ലിക് ദിന പരേഡിനു മു​ഖ്യാ​തി​ഥി​യാ​യി.​

നാ​വി​ക സേ​ന​യു​ടെ പ​രേ​ഡ് ക​ണ്ണൂ​ർ സ്വ​ദേ​ശി അം​ബി​ക സു​ധാ​ക​ര​ൻ ന​യി​ച്ച​പ്പോ​ൾ ആ​ർ​മി കോ​ർ​പ്സ് വി​ഭാ​ഗ​ത്തെ ല​ഫ്റ്റ​ന​ന്‍റ് ഭാ​വ​ന ക​സ്തൂ​രി​യും അ​സം റൈ​ഫി​ൽ​സി​ന്‍റെ വ​നി​താ ബ​റ്റാ​ലി​യ​നെ മേ​ജ​ർ ഖു​ശ്ബു​വും ന​യി​ച്ചു. ടി​എ​സ്ടി വെ​ഹി​ക്കി​ൾ​സ് ഓ​ഫ് കോ​ർ​പ്സ് ഓ​ഫ് സിം​ഗ്ന​ൽ​സി​നെ ന​യി​ച്ചത് ക്യാ​പ്റ്റ​ൻ ഭാ​വ​ന സി​യാ​ലാണ്.

വ്യോ​മ സേ​ന​യെ ന​യി​ച്ച നാ​ല് ഫ്ള​യിം​ഗ് ഓ​ഫീ​സ​ർ​മാ​രി​ൽ ഒ​രാ​ൾ കൊ​ല്ലം സ്വ​ദേ​ശി​യാ​യ രാ​ഖി രാ​മ​ച​ന്ദ്ര​നാ​ണെ​ന്ന​ത് മ​ല​യാ​ളി​ക്ക് ഇ​ര​ട്ടി മ​ധു​ര​മാ​യി. 33 പു​രു​ഷ​ന്മാ​ർ അ​ട​ങ്ങു​ന്ന പി​ര​മി​ഡ് ആ​കൃ​തി​യി​ലു​ള്ള മോ​ട്ടോ​ർ സൈ​ക്കി​ൾ സ്റ്റ​ണ്ട് ടീ​മി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് വ​നി​ത​യാ​യ ക്യാ​പ്റ്റ​ൻ ശി​ഖ സു​ര​ഭി​യാ​ണ്. 22 നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളി​ൽ സി​ക്കിം ഒ​ന്നാ​മ​തെ​ത്തി. യോ​ഗ്യ​ത നേ​ടാ​ത്ത​തി​നാ​ൽ കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല ദൃ​ശ്യം ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ല്ല. രാഷ്‌ട്രപ​തി രാം​നാ​ഥ് കോ​വി​ന്ദ് അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഉ​പ​രാഷ്‌ട്രപ​തി വെ​ങ്ക​യ്യ നാ​യി​ഡു, പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ, കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​ക്കു ശേ​ഷം സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് ജ​ന​ങ്ങ​ൾ​ക്ക​ടു​ത്തെ​ത്തി​യ മോ​ദി അ​വ​രെ അ​ഭി​വാ​ദ്യം ചെ​യ്തു.