മ​​​ല്ലി​​​കാ​​​ർ​​​ജു​​ന ഖാ​​​ർ​​​ഗെ​​​യ്ക്കെ​​​തി​​​രേ കേസ്

12:43 AM Jan 28, 2019 | Deepika.com
ആ​​​സാം: ഭാ​​​ര​​​ത​​​ര​​​ത്നം പു​​ര​​സ്കാ​​രം ശി​​പാ​​ർ​​ശ ചെ​​യ്യ​​പ്പെ​​ട്ട ഭൂ​​​പേ​​​ൻ ഹ​​​സാ​​​രി​​​ക​​​യ്ക്കെ​​​തി​​​രേ ന​​ട​​ത്തി​​യ പ​​​രാ​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നു മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​ന ഖാ​​​ർ​​​ഗെ​​​യ്ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. വി​​​ഖ്യാ​​​ത സം​​​ഗീ​​​ത​​​ജ്ഞ​​​നാ​​​യ ഹ​​​സാ​​​രി​​​ക​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള മോ​​​ശം പ​​​രാ​​​മ​​​ർ​​​ശം​​​വ​​​ഴി ആ​​​സാം​​​ജ​​​ന​​​ത​​​യു​​​ടെ വി​​​കാ​​​ര​​​ങ്ങ​​​ളെ ഖാ​​​ർ​​​ഗെ വ്ര​​ണ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു​​​കാ​​​ണി​​​ച്ചു​​​ള്ള ​​​പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി.

അ​​​ടു​​​ത്തി​​​ടെ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ ലിം​​​ഗാ​​​യ​​​ത് ആ​​​ചാ​​​ര്യ​​​ൻ ശി​​​വ​​​കു​​​മാ​​​ര സ്വാ​​​മി​​​യ്ക്കു ഭാ​​​ര​​​ത​​​ര​​​ത്നം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു ഖാ​​​ർ​​​ഗെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഒ​​​രു ഗാ​​​യ​​​ക​​​നും (ഭൂ​​​പേ​​​ൻ ഹ​​​സാ​​​രി​​​ക) ആ​​​ർ​​​എ​​​സ്എ​​​സ് ആ​​​ശ​​​യ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ച ഒ​​​രാ​​​ൾ​​​ക്കും (നാ​​​നാ​​​ജി ദേ​​​ശ്മു​​​ഖ്) ഭാ​​​ര​​​ത​​​ര​​​ത്നം സ​​​മ്മാ​​​നി​​​ച്ചു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു ഖാ​​​ർ​​​ഗെ​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം.