ന​സീ​ർ അ​ഹ​മ്മ​ദ് വാ​നി​ക്ക് അ​ശോ​ക ച​ക്ര

12:27 AM Jan 26, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​സം​ഘ​ട​ന​യി​ൽനി​ന്ന് രാ​ജ്യ​സേ​വ​ക​നാ​യി മാ​റി വീ​ര​മൃ​ത്യു വ​രി​ച്ച ലാ​ൻ​സ് നാ​യി​ക് ന​സീ​ർ അ​ഹ​മ്മ​ദ് വാ​നി​ക്കാ​ണ് പ​ര​മോ​ന്ന​ത സൈ​നി​ക ബ​ഹു​മ​തി​യാ​യ അ​ശോ​ക ച​ക്രം ല​ഭി​ച്ച​ത്. മൂ​ന്നു പേ​ർ​ക്ക് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി ഉ​ൾ​പ്പ​ടെ നാ​ല് പേ​ർ​ക്ക് കീ​ർ​ത്തി ച​ക്ര​യും പ​തി​നൊ​ന്നു പേ​ർ​ക്ക് ശൗ​ര്യ ച​ക്ര​യും 28 പേ​ർ​ക്ക് പ​ര​മ വി​ശി​ഷ്ട സേ​വാ മെ​ഡ​ലും ല​ഭി​ച്ചു. ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​ന് പ​ര​മവി​ശി​ഷ്ട സേ​വാ മെ​ഡ​ലും ല​ഭി​ച്ചി​ട്ടു​ണ്ട്.

ര​ഘു​നാ​ഥ് ന​ന്പ്യാ​ർ​ക്ക് പ​ര​മവി​ശി​ഷ്ട സേ​വാ മെ​ഡ​ൽ

ഫ്രാ​ൻ​സി​ൽ റ​ഫാ​ൽ യു​ദ്ധ​വി​മാ​ന പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തി​യ വ്യോ​മ​സേ​ന ഈ​സ്റ്റ് ക​മാ​ൻ​ഡ് മേ​ധാ​വി എ​യ​ർ​മാ​ർ​ഷ​ൽ ര​ഘു​നാ​ഥ് ന​ന്പ്യാ​ർ​ക്ക് പ​ര​മ​വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ദ്യ​മാ​യി പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തി​യ വി​മാ​നം പ​റ​ത്തി​യ​ത് ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ര​ഘു​നാ​ഥ് ന​ന്പ്യാ​രാ​യി​രു​ന്നു. എ​യ​ർ മാ​ർ​ഷ​ൽ സു​രേ​ഷ് ബാ​ല​കൃ​ഷ്ണ​നും പ​ര​മ വി​ശി​ഷ്ട സേ​വ മെ​ഡ​ൽ ല​ഭി​ച്ചി​ട്ടു​ണ്ട്.

മേ​ജ​ർ അ​ന്ന​ക്കു​ട്ടി​ക്ക് വി​ശി​ഷ്ടസേ​വാ മെ​ഡ​ൽ

മി​ലി​ട്ട​റി ന​ഴ്സിം​ഗ് സ​ർ​വീ​സ് അ​ഡി​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ അ​ന്ന​ക്കു​ട്ടി ബാ​ബു​വി​ന് വി​ശി​ഷ്ട സേ​വ മെ​ഡ​ൽ ല​ഭി​ച്ചു. പ​ത്ത​നം​തി​ട്ട അ​ടൂ​ർ പെ​രി​ങ്ങ​നാ​ട് ക​രൂ​ർ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് ബാ​ബു ജോ​ർ​ജ് (റി​ട്ട.​എ​എം​സി). മേ​ജ​ർ. ബൈ​ജു ബാ​ബു എ​ക മ​ക​നാ​ണ്. മേ​ജ​ർ അ​ന്ന​ക്കു​ട്ടി ബാ​ബു​വി​ന് അ​ടു​ത്തി​ടെ ഫ്ലോ​റ​ൻ​സ് നൈ​റ്റിം​ഗേ​ൽ അ​വാ​ർ​ഡും ല​ഭി​ച്ചി​രു​ന്നു.

മ​ല​യാ​ളി​ത്തി​ള​ക്കം

എ​യ​ർ ക​മ്മ​ഡോ​ർ ജോ​ർ​ജ് തോ​മ​സി​ന് അ​തി​വി​ശി​ഷി​ഷ്ട സേ​വാ മെ​ഡ​ൽ ല​ഭി​ച്ചു. സു​ബേ​ദാ​ർ മേ​ജ​ർ ബി. ​ക​രു​ണാ​ക​ര​ൻ, വ്യോ​മ​സേ​ന​യി​ലെ ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ രാ​ജ​ഗോ​പാ​ൽ വ​ര​ദ​രാ​ജ​ൻ, ബോ​ർ​ഡ​ർ റോ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​നി​ലെ കെ.​പി പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ​ക്ക് വി​ശി​ഷ്ട സേ​വ മെ​ഡ​ലും ല​ഭി​ച്ചു.

മേ​ജ​ർ സ​ന്ദീ​പ് കു​റു​പ്പ് (മ​ദ്രാ​സ് റ​ജി​മെ​ന്‍റ്), മേ​ജ​ർ ദി​ലീ​പ് ഉ​ണ്ണി (രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സ്), മേ​ജ​ർ വി​നീ​ഷ് നാ​യ​ർ (രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സ്), മേ​ജ​ർ ര​വി കു​മാ​ർ, ക്യാ​പ്റ്റ​ൻ അ​നി​ൽ കു​മാ​ർ, ക്യാ​പ്റ്റ​ൻ അ​ഖി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ഹ​വീ​ൽ​ദാ​ർ മ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്കു ധീ​ര​ത​യ്ക്കു​ള്ള സേ​നാ പു​ര​സ്കാ​രം ല​ഭി​ച്ചു.

ആ​ത്മാ​ർ​ഥ സേ​വ​ന​ത്തി​നു​ള്ള സേ​നാ മെ​ഡ​ലു​ക​ൾ മേ​ജ​ർ ജ​ന​റ​ൽ പി.​എ​ൻ അ​ന​ന്ത​നാ​രാ​യ​ണ​ൻ, മേ​ജ​ർ ജ​ന​റ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, മേ​ജ​ർ ജ​ന​റ​ൽ നാ​രാ​യ​ണ​ൻ, വാ​യു​സേ​ന​യി​ലെ ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ ഉ​ദ​യ​ൻ കു​മാ​ർ, ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ ര​മേ​ഷ് ഷ​ണ്‍മു​ഖ​ൻ എ​ന്നി​വ​ർ​ക്കും ല​ഭി​ച്ചു.