ന്യൂഡൽഹി: തൃശൂർ ചാലിശേരി സെന്റ് പീറ്റേഴ്സ് പള്ളിക്കേസിൽ സുപ്രീംകോടതി യാക്കോബായ വിഭാഗം നൽകിയ ഹർജി തള്ളി. ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പള്ളി തർക്കത്തിൽ ഹർജി തള്ളിയത്.
അന്തിമ വിധി പറഞ്ഞ കേസിൽ വീണ്ടും ഹർജിയുമായി വന്നാൽ കോടതി ചെലവ് ഉൾപ്പടെ നൽകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി. അതിനു പുറമേ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര മുന്നറിയിപ്പു നൽകി. കൈയൂക്ക് കൊണ്ട് കോടതി വിധി മറികടക്കാൻ കഴിയുമെന്നു കരുതേണ്ടെന്നാണ് സുപ്രീംകോടതി ബെഞ്ച് പറഞ്ഞത്.
യാക്കോബായ വിഭാഗത്തിന്റെ ഹർജി തള്ളി
12:27 AM Jan 26, 2019 | Deepika.com