അഹമ്മദാബാദ്: ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർസിംഗ് വഗേല(78) ഉടൻ എൻസിപിയിൽ ചേരുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പട്ടേൽ. 29നു പാർട്ടി ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാർ വഗേലയ്ക്കു പ്രാഥമികാംഗത്വം നല്കുമെന്നു ജയന്ത് പട്ടേൽ പറഞ്ഞു. എന്നാൽ, ഇതേക്കുറിച്ചു പ്രതികരിക്കാൻ വഗേല തയാറായില്ല.
2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പാണ് വഗേല കോൺഗ്രസ് വിട്ടത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ആണു വഗേലയും അനുയായികളായ എംഎൽഎമാരും പിന്തുണച്ചത്. എന്നാൽ, പിന്നീട് ബിജെപിയിൽനിന്ന് അനുകൂല സമീപനമുണ്ടാകാത്തതിനെത്തുടർന്ന് വഗേല മോദിസർക്കാരിനെതിരേ നിരന്തരം വിമർശനമുന്നയിക്കുകയാണ്.
ശങ്കർസിംഗ് വഗേല എൻസിപിയിലേക്ക്
12:56 AM Jan 25, 2019 | Deepika.com