വാരാണസി: അഴിമതി തടയാൻ കോൺഗ്രസ് സർക്കാരുകൾ ഒന്നും ചെയ്തില്ലെന്നും നാലര വർഷത്തെ ബിജെപി ഭരണംകൊണ്ട് 85 ശതമാനം അഴിമതി ഇല്ലാതായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രൂപയിൽ 15 പൈസമാത്രമേ പൊതുജനത്തിന്റെ കൈയിൽ എത്തുന്നുള്ളൂയെന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് രാജീവ് ഗാന്ധിയുടെ പേരു പറയാതെ മോദി പറഞ്ഞു.
വിവിധ പദ്ധതികളിലൂടെ കേന്ദ്രസർക്കാർ ജനങ്ങൾക്ക് 5,80,000 കോടി രൂപ നൽകിയിട്ടുണ്ടെന്നും 15-ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തെ അഭിസംബോധന ചെയ്തു മോദി പറഞ്ഞു. പ്രവാസി ഇന്ത്യക്കാരാണ് ഇന്ത്യയുടെ ബ്രാൻഡ് അംബസഡർമാരെന്നും രാജ്യത്തിന്റെ അടയാളമാണവരെന്നും മോദി പറഞ്ഞു.
കോൺഗ്രസിനെ ആക്രമിച്ച് മോദി
12:33 AM Jan 23, 2019 | Deepika.com