താക്കറെ സ്മാരകത്തിന് 100 കോടി
12:33 AM Jan 23, 2019 | Deepika.com
മുംബൈ: ഇടഞ്ഞുനിൽക്കുന്ന സഖ്യകക്ഷി ശിവസേനയെ പാട്ടിലാക്കാൻ ബിജെപിയുടെ ശ്രമം. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ സ്മാരകനിർമാണത്തിന് 100 കോടി രൂപ മഹാരാഷ്ട്ര സർക്കാർ അനുവദിച്ചു. ശിവസേനയുമായുള്ള ബന്ധം മധുരതരമായി തുടരുമെന്നു ധനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുധീർ മുൻഗന്തിവാർ പറഞ്ഞു.