മാൽഡ(പശ്ചിമബംഗാൾ): പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ബിജെപിക്കെതിരേ രൂപവത്കരിച്ച മഹാസഖ്യം അത്യാർത്തിയുടെയും അത്യാഗ്രഹത്തിന്റെയും സഖ്യമാണെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ. മാൽഡയിൽ തെരഞ്ഞെടുപ്പു പ്രചാര റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മൂന്നുദിവസം മുന്പ് കോൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനിയിൽ മഹാസഖ്യ റാലിയിൽ പങ്കെടുത്ത 23 പേരിൽ ഒൻപതുപേർ പ്രധാനമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരാണെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ ബിൽ നിയമമായതോടെ പശ്ചിമബംഗാളിലെ എല്ലാ ബംഗാളി അഭയാർഥികൾക്കും പൗരത്വം നല്കും. 25 നേതാക്കളെ ഒരു വേദിയിലിരുത്തിയതുകൊണ്ട് ഒരു പ്രയോജനമില്ലെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അമിത് ഷാ അവകാശപ്പെട്ടു.
മഹാസഖ്യം ഒൻപതു പ്രധാനമന്ത്രിമോഹികളുടെ സഖ്യമെന്ന് അമിത് ഷാ
12:33 AM Jan 23, 2019 | Deepika.com