സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ പൗരത്വം നൽകില്ലെന്ന് ആഭ്യന്തമന്ത്രാലയം

12:33 AM Jan 23, 2019 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പൗ​​​​ര​​​​ത്വ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​ന്നാ​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ വി​​​​ദേ​​​​ശി​​​​ക​​​​ൾ​​​​ക്ക് പൗ​​​​ര​​​​ത്വം ന​​​​ൽ​​​​കി​​​​ല്ലെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. പൗ​​​​ര​​​​ത്വ അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ർ അ​​​​ല്ലെ​​​​ങ്കി​​​​ൽ ജി​​​​ല്ലാ മ​​​​ജി​​​​സ്ട്രേ​​​​റ്റ് പ​​​​രി​​​​ശോ​​​​ധി​​​​ച്ച് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​ക്കാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് അ​​​​ശോ​​​​ക് പ്ര​​​​സാ​​​​ദ് പ​​​​റ​​​​ഞ്ഞു.

പൗ​​​​ര​​​​ത്വ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ 2019 അ​​​​നു​​​​സ​​​​രി​​​​ച്ച് ബം​​​​ഗ്ലാ​​​​ദേ​​​​ശ്, പാ​​​​ക്കി​​​​സ്ഥാ​​​​ൻ, അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ ഏ​​​​ഴു വ​​​​ർ​​​​ഷം ത​​​​ങ്ങി​​​​യാ​​​​ൽ പൗ​​​​ര​​​​ത്വം ന​​​​ൽ​​​​കാ​​​​ൻ വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ട്. നി​​​​ല​​​​വി​​​​ൽ 12 വ​​​​ർ​​​​ഷം ത​​​​ങ്ങി​​​​യാ​​​​ലേ പൗ​​​​ര​​​​ത്വം ല​​​​ഭി​​​​ക്കൂ.