പാചകവാതക സിലിണ്ടർ സ്ഫോടനം: യുവതിയും രണ്ടു കുട്ടികളും മരിച്ചു
12:33 AM Jan 23, 2019 | Deepika.com
പുതുക്കോട്ട: തമിഴ്നാട്ടിൽ പാചകവാതക സിലിണ്ടർ സ്ഫോടനത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതിയും രണ്ടു കുട്ടികളും മരിച്ചു. പൊന്നുമണി(28)യും മൂന്നു വയസുള്ള ആൺകുട്ടിയും രണ്ടു വയസുള്ള പെൺകുട്ടിയുമാണു മരിച്ചത്. 17നായിരുന്നു സ്ഫോടനമുണ്ടായത്.