ന്യൂഡൽഹി: ഇ കൊമേഴ്സ് ഭീമന്മാരായ ആമസോണിനും ഫ്ളിപ്കാർട്ടിനും എതിരേ സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം). സംഘപരിവാർ പ്രസ്ഥാനമാണു മഞ്ച്. ആമസോണും ഫ്ളിപ്കാർട്ടും നിയമങ്ങൾ മറികന്നതു രാജ്യത്തെ വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നു എന്നാണ് പരാതി. ഇ കൊമേഴ്സ് നയം സ്വദേശി വ്യാപാരികളെ സഹായിക്കുന്ന വിധം പരിഷ്കരിക്കണമെന്നും മഞ്ച് ആവശ്യപ്പെട്ടു.
ചെറിയ കച്ചവടക്കാരെ ഇല്ലാതാക്കുന്ന വിധമാണ് ഓൺലൈൻ ഭീമന്മാർ പ്രവർത്തിക്കുന്നതെന്ന് മഞ്ച് കുറ്റപ്പെടുത്തി.
ഇ-കൊമേഴ്സ് നയം മാറ്റണം: എസ്ജെഎം
12:23 AM Jan 23, 2019 | Deepika.com