അഹമ്മദാബാദ്: പ്രതിപക്ഷപാർട്ടികളുടെ മഹാസഖ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയക്കുന്നതായും അദ്ദേഹത്തിന്റെ ശരീരഭാഷ അതു സൂചിപ്പിക്കുന്നതായും മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ.
മഹാസഖ്യത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗങ്ങളിൽ പറയുന്നു. സഖ്യം അദ്ദേഹത്തിന്റെ മനസിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതു കൊണ്ടാണ്. അദ്ദേഹത്തിന്റെ ശരീരഭാഷയിലും അതു പ്രകടമാണ്- പട്ടേൽ പറഞ്ഞു. പ്രതിപക്ഷ മഹാസഖ്യം അഴിമതിക്കാരുടെയും പണാധിപത്യത്തിന്റെയുമാണെന്ന് മോദി അടുത്തിടെ പറഞ്ഞിരുന്നു.
മോദിയുടെ വാക്കുകളും ശരീരഭാഷയും ഭയത്തെ സൂചിപ്പിക്കുന്നു: അഹമ്മദ് പട്ടേൽ
12:28 AM Jan 22, 2019 | Deepika.com