ന്യൂഡൽഹി: ബിഎസ്പി നേതാവ് മായാവതിയെ അധിക്ഷേപിച്ച ബിജെപി എംഎൽഎ സാധന സിംഗിനു ദേശീയ വനിതാ കമ്മീഷൻ നോട്ടീസയച്ചു. പാർട്ടി റാലിക്കിടെയാണ് മായാവതിക്കെതിരേ സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള അധിക്ഷേപങ്ങൾ ബിജെപി എംഎൽഎ നടത്തിയത്.
മായാവതി സ്ത്രീസമൂഹത്തിനു കളങ്കമുണ്ടാക്കിയെന്നും അധികാരത്തിനു വേണ്ടി അന്തസ് വിൽക്കുകയാണെന്നും അവർ ആരോപിച്ചു. ഇതിനു വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.സംഭവം വിവാ ദമായതോടെ എംഎൽഎ ഖേദം പ്രകടിപ്പിച്ചിരുന്നു.
മായാവതിക്കെതിരേ ബിജെപി എംഎൽഎ നടത്തിയ അധിക്ഷേപങ്ങളെ വിമർശിച്ചു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും രംഗത്തെത്തിയിരുന്നു. ബിഎസ്പി-എസ്പി സഖ്യം നിലവിൽ വന്നതോടെ ബിജെപി നേതാക്കൾക്ക് ഭയം മൂലം സമനില തെറ്റിയിരിക്കുകയാണെന്നാണ് ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞത്.
മായാവതിയെ അധിക്ഷേപിച്ചു; ബിജെപി എംഎൽഎയ്ക്കു നോട്ടീസ്
12:30 AM Jan 21, 2019 | Deepika.com