മർഗോവ: അഴിമതിയുടെയും അസ്ഥിരതയുടെയും സഖ്യമാണ് മഹാസഖ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പണാധികാരത്തിന്റെ ശക്തിയാണിതെന്നും ഈ മഹാസഖ്യമാണു ജനങ്ങളുടെ ശക്തിയുള്ള ബിജെപിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെ ന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു.
ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുമെന്ന് ആഹ്വാനം ചെയ്തു കോൽക്കത്തയിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടന്ന മഹാസഖ്യ റാലിയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മോദി. തെരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിക്കാനാണ് ബാലറ്റ് പേപ്പറുകൾ തിരിച്ചുകൊണ്ടുവരണമെന്നു പാർട്ടികൾ ആവശ്യപ്പെടുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
മഹാസഖ്യം അഴിമതിയുടെയും അസ്ഥിരതയുടെയും സഖ്യമെന്നു പ്രധാനമന്ത്രി
12:30 AM Jan 21, 2019 | Deepika.com