ചെന്നൈ: ശബരിമലയിൽ ദർശനം നടത്തിയ യുവതികളുടെ പേരുവിവരങ്ങളടങ്ങിയ, സുപ്രീംകോടതിയിൽ കേരള സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്റെ വയസ് തെറ്റായാണു രേഖപ്പെടുത്തിയിരുന്നതെന്നു തിരുവണ്ണാമലൈ സ്വദേശി ചന്ദിര സുന്ദരം. ലിസ്റ്റിലുള്ളതുപോലെ തന്റെ വയസ് 48 അല്ല 62 ആണെന്നും അവർ പറഞ്ഞു.
അൻപതുവയസിൽ താഴെയുള്ള 51 പേർ ശബരിമലയിൽ ദർശനം നടത്തിയെന്നാണ് വെള്ളിയാഴ്ച സമർപ്പിച്ച ലിസ്റ്റിലുള്ളത്. 54 വയസുമുതൽ താൻ ശബരിലയിൽ എത്തുന്നുണ്ടെന്നും ആധാർ കാർഡിലെ തെറ്റായ വയസാണ് കേരള സർക്കാർ നല്കിയ റിപ്പോർട്ടിലുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. സർക്കാരിന്റെ ലിസ്റ്റിൽ ഭൂരിപക്ഷം പേരും അൻപതു വയസിനു മുകളിലുള്ളവരായത് വിവാദമായിരുന്നു.ഗോവയിൽനിന്നുള്ള 52കാരിയും തമിഴ്നാട്ടിൽനിന്നുള്ള ഒരു യുവാവും ലിസ്റ്റിൽ കയറിപ്പറ്റിയിരുന്നു.
ശബരിമല ദർശനം: തന്റെ വയസ് 62 ആണെന്നു ചന്ദിര സുന്ദരം
12:30 AM Jan 21, 2019 | Deepika.com