ന്യൂഡൽഹി: പ്രതിപക്ഷപാർട്ടികൾ രക്ഷിക്കണേയെന്നു കേഴുകയാണെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ നിഷ്ഠുര ഭരണത്തിൽനിന്നും അയോഗ്യതയിൽനിന്നും തങ്ങളെ രക്ഷിക്കണേയെന്നാണു പ്രതിപക്ഷം പറയുന്നതെന്ന് രാഹുൽ പറഞ്ഞു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ കോൽക്കത്തയിൽ പ്രതിപക്ഷ കക്ഷികൾ റാലി നടത്തിയപ്പോഴാണ് മോദി പ്രതിപക്ഷത്തെ ആക്രമിച്ചത്.
ഞങ്ങളുടെ രാജാവേ, രക്ഷിക്കണേയെന്നുള്ള കരച്ചിൽ ലക്ഷക്കണക്കിനു തൊഴിൽരഹിതരായ ചെറുപ്പക്കാരുടെയാണ്, ദുരിതത്തിലായ കർഷകരുടെയാണ്, അടിച്ചമർത്തപ്പെട്ട ദളിതരുടെയും ആദിവാസികളുടെയുമാണ്, ക്ലേശമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളുടെയാണ്, നാശത്തിലായ ചെറുകിട വ്യവസായികളുടെയാണ്; നിങ്ങളുടെ നിഷ്ഠുര ഭരണത്തിൽനിന്നും അയോഗ്യതയിൽനിന്നുമാണു മോചനം വേണ്ടത്. 100 ദിവസത്തിനുള്ളിൽ അവർ മോചനം നേടും- രാഹുൽ ട്വീറ്റ് ചെയ്തു.
നരേന്ദ്ര മോദിക്കെതിരേ രാഹുൽ ഗാന്ധി
12:30 AM Jan 21, 2019 | Deepika.com