ഭുവനേശ്വർ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരേ രൂക്ഷ വിമർശവുമായി മുൻ കേന്ദ്രമന്ത്രി ശ്രീകാന്ത് ജേന. ഖനന മാഫിയയ്ക്കും പട്നായിക്കുമാർക്കും മുന്നിൽ രാഹുൽഗാന്ധി കീഴടങ്ങിയെന്ന് ജേന കുറ്റപ്പെടുത്തി.
ശ്രീകാന്ത് ജേന, മുൻ എംഎൽഎ കൃഷ്ണചന്ദ്ര സഗാരിയ എന്നിവരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിൽനിന്നു പുറത്താക്കിയിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെത്തുടർന്നാണു നടപടി. ഞായറാഴ്ച രാത്രി വൈകി ഒഡീഷ കോണ്‍ഗ്രസ് അച്ചടക്ക സമിതി കണ്‍വീനർ ആനന്ദ പ്രസാദ് സേഥിയാണു തീരുമാനം വിശദീകരിച്ചത്.
ശ്രീകാന്തിന്റെയും സഗാരിയയുടെയും പാർട്ടി വിരുദ്ധ പരാമർശങ്ങൾ കോണ്‍ഗ്രസിന് നഷ്ടമുണ്ടാക്കിയെന്നും ഇക്കാരണത്താൽ ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കുന്നതായും പത്രക്കുറിപ്പിൽ അറിയിച്ചു.
രാഹുൽഗാന്ധി ഖനന മാഫിയയ്ക്കു കീഴടങ്ങിയെന്നു ശ്രീകാന്ത് ജേന
12:30 AM Jan 21, 2019 | Deepika.com