അതിർത്തിയിൽ പാക് ആക്രമണം
12:30 AM Jan 21, 2019 | Deepika.com
ജമ്മു: അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേർക്ക് പാക്കിസ്ഥാൻ ആക്രമണം നടത്തി. കഠുവ ജില്ലയിലെ ഹിരാനഗർ സെക്ടറിലായിരുന്നു ഇന്നലെ ആക്രമണം. ഇന്ത്യ സൈന്യം ശക്തമായ തിരിച്ചടി നല്കി. ഈ മേഖലയിൽ ആറു ദിവസത്തിനിടെ മൂന്നാം തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.