മധ്യപ്രദേശിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു
12:30 AM Jan 21, 2019 | Deepika.com
ബാർവാനി: മധ്യപ്രദേശിലെ ബാർവാനിയിൽ ബിജെപി പ്രാദേശിക നേതാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ കമൽനാഥ് സർക്കാരിനെതിരേയുള്ള ആരോപണങ്ങൾ ബിജെപി നേതൃത്വം ശക്തിപ്പെടുത്തി. മനോജ് താക്റി എന്ന പ്രദേശികനേതാവാണു കൊല്ലപ്പെട്ടത്. മൂന്നുദിവസം മുന്പ് മാന്ദ്സോറിൽ മറ്റൊരു ബിജെപി നേതാവ് വെടിയേറ്റു മരിച്ചിരുന്നു. ബിജെപി പ്രവർത്തകരെ സർക്കാർ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നാണു ബിജെപിയുടെ ആരോപണം.