പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്നു ജെഡി-യു
12:30 AM Jan 21, 2019 | Deepika.com
പാറ്റ്ന: പൗരത്വ ഭേദഗതി ബില്ലിനെതിരേ രാജ്യസഭയിൽ വോട്ട് ചെയ്യുമെന്നു ബിജെപിയുടെ ഘടകകക്ഷിയായ ജെഡി-യു. പാർട്ടി ജനറൽ സെക്രട്ടറി കെ.സി. ത്യാഗിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി എട്ടിന് ലോക്സഭ പൗരത്വ ബിൽ പാസാക്കിയിരുന്നു. പൗരത്വ ബില്ലിനെതിരേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം അലയടിക്കുകയാണ്.