അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിനു സമീപം ഹസീറയിൽ സ്ഥാപിച്ച, ചെറു പീരങ്കികളുടെ നിർമാണശാല പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പ്രതിരോധമേഖലയ്ക്ക് വലിയ നേട്ടമാണിതെന്നും പീരങ്കി നിർമാണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയാണെന്നും മോദി പറഞ്ഞു.
പ്രതിരോധമന്ത്രി നിർമല സീതാരാമനും ചടങ്ങിൽ പങ്കെടുത്തു. നിർമാണകന്പനിയായ ലാർസണ് ആൻഡ് ടൂബ്രോയാണു പീരങ്കികളുടെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്. 4500 കോടി രൂപയുടെ കരാർ അനുസരിച്ച് കെ 9 വജ്ര- ടി എന്ന പീരങ്കിയുടെ നൂറ് യൂണിറ്റുകൾ നിർമിക്കും. ഇതിൽ രണ്ടെണ്ണം റിപ്പബ്ലിക്ദിനത്തിൽ ഡൽഹിയിൽ പ്രദർശിപ്പിക്കും.
ഗുജറാത്തിലെ ചെറു പീരങ്കി നിർമാണശാല മോദി ഉദ്ഘാടനം ചെയ്തു
12:29 AM Jan 20, 2019 | Deepika.com