ലഡാക്കിൽ ട്രക്കിനു മുകളിൽ മഞ്ഞുമല ഇടിഞ്ഞുവീണ് പത്തു മരണം
12:47 AM Jan 19, 2019 | Deepika.com
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ലഡാക്കിൽ ട്രക്കിനു മുകളിലേക്കു മഞ്ഞുമല ഇടിഞ്ഞുവീണ് പത്തു യാത്രക്കാർ മരിച്ചു. ഖാർദൂംഗ് ലാ മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെ ഏഴുമണിയോടെയാണ് അപകടമുണ്ടായതെന്നു ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) വൃത്തങ്ങൾ അറിയിച്ചു.